ഒടുവിൽ അബ്ദുൾ റഹീം നാട്ടിലേക്ക്: മോചന ഉത്തരവിൽ ഒപ്പ് വെച്ച് അധികൃതർ

സൗദി അറേബ്യയിലെ നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം ഒടുവിൽ നാട്ടിലേക്ക്. സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്നും എമിഗ്രേഷൻ നടപടി കൂടി പൂർത്തിയയാൽ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഹായസമിതി അറിയിച്ചു.

പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി റഹീം പൂർത്തിയാക്കി. ജയിൽ മോചനത്തിന് ശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റിൽ എക്സിറ്റ് വിസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി അറിയിച്ചിരുന്നു. 2006-ലാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്.

സ്വകാര്യ അവകാശ കേസിൽ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. മലയാളികൾ ഒറ്റക്കെട്ടായി 5 മില്യൺ റിയാൽ അഥവാ 34 കോടിയോളം രൂപ സ്വരൂപിച്ച് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് മോചന ദ്രവ്യം നൽകുകയും അബ്ദുറഹീമിന് മാപ്പ് നൽകുകയുമായിരുന്നു. തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

After a long twenty-year imprisonment in Saudi Arabia, Abdul Rahim, a native of Kozhikode, finally returns home.

More Stories from this section

family-dental
witywide