അത്യന്നതങ്ങളിൽ പറന്നിറങ്ങി ആൻസി സോജൻ, അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പ്

മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ ചരിത്ര നേട്ടം സ്വന്തമാക്കി. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 6.88 മീറ്റർ ദൂരം ചാടി തൃശ്ശൂർ സ്വദേശിയായ ആൻസി സോജൻ പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് ആൻസി.

മത്സരത്തിന്റെ തുടക്കം മുതൽക്കേ മികച്ച ഫോമിലായിരുന്നു ആൻസി സോജൻ. ആദ്യശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടി താരം മികച്ച തുടക്കം കുറിച്ചിരുന്നു. പിന്നീട് കടുത്ത പോരാട്ടത്തിനൊടുവിൽ അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തേക്ക് കുതിച്ചത്. അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി മത്സരം അവസാനിപ്പിച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ആൻസി സോജൻ ഉറപ്പാക്കി.

2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സ് ലോങ് ജമ്പ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിയായിരുന്നു അഞ്ജു ബോബി ജോർജ് ചരിത്ര നേട്ടം കുറിച്ചത്. അന്ന് 6.83 മീറ്ററായിരുന്നു അഞ്ജു ചാടിയ ദൂരം. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മറ്റൊരു വനിതാ താരത്തിനും തകർക്കാൻ കഴിയാതിരുന്ന ഈ പ്രകടനത്തെയാണ് ഒടുവിൽ മലയാളി താരം തന്നെ തിരുത്തിക്കുറിച്ചത്.

Ancy Sojan breaks Anju Bobby George’s 22-year-old national long jump record

More Stories from this section

family-dental
witywide