ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ആൻഡി ബേൺഹാം; ലേബർ പാർട്ടി നേതാവായി ആൻഡി ബേൺഹാമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പുതിയ നേതാവായി ആൻഡി ബേൺഹാമിനെ വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ തിങ്കളാഴ്ച അദ്ദേഹം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പകരക്കാരനെ കണ്ടെത്താൻ നടന്ന നേതൃതിരഞ്ഞെടുപ്പിൽ ഏക സ്ഥാനാർഥിയായിരുന്നു ബേൺഹാം. ഹൗസ് ഓഫ് കോമൺസിലെ ലേബർ എംപിമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ വിജയം ഉറപ്പായത്.

“ജനങ്ങൾക്ക് വീണ്ടും പ്രത്യാശ തിരികെ നൽകും. ഇത് എനിക്കും എന്റെ കുടുംബത്തിനും അഭിമാന നിമിഷമാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” എന്ന് നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബേൺഹാം പറഞ്ഞു. മെയ് മാസത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട തിരിച്ചടിയെ തുടർന്ന് കെയർ സ്റ്റാർമറിന് മേൽ രാജിവെക്കാനുള്ള സമ്മർദം ശക്തമായിരുന്നു. തിങ്കളാഴ്ച രാജാവ് ചാൾസ് മൂന്നാമന് രാജിക്കത്ത് സമർപ്പിച്ചശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ ബേൺഹാമിനെ രാജാവ് ക്ഷണിക്കും.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറായ ബേൺഹാം സാമ്പത്തിക പുനരുജ്ജീവനം, അധികാര വികേന്ദ്രീകരണം, പൊതുസേവനങ്ങൾ ശക്തിപ്പെടുത്തൽ, സാമൂഹിക പരിചരണ സംവിധാനത്തിൽ പരിഷ്കാരം എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് സൂചന നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ വളർച്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സാമ്പത്തിക മാന്ദ്യം, ഉയർന്ന ജീവിതച്ചെലവ്, സമ്മർദത്തിലായ പൊതുസേവനങ്ങൾ എന്നിവയാണ് പുതിയ പ്രധാനമന്ത്രിയായി ബേൺഹാമിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ.

Andy Burnham to become U.K.’s prime minister Monday after being declared Labour Party leader

More Stories from this section

family-dental
witywide