കോടികൾ എറിഞ്ഞ് മൗനം വാങ്ങാൻ മസ്ക്; 330 കോടിയുടെ കരാർ വലിച്ചെറിഞ്ഞ് ആഷ്‌ലി; മസ്കുമായുള്ള രഹസ്യബന്ധവും കുഞ്ഞിൻ്റെ വിവരങ്ങളും വെളിപ്പെടുത്തി

ന്യൂയോർക്ക്: ടെക് ഭീമൻ ഇലോൺ മസ്കുമായുള്ള രഹസ്യബന്ധവും കുഞ്ഞിൻ്റെ വിവരങ്ങളും പുറത്തുപറയാതിരിക്കാൻ ഓഫർ ചെയ്ത 40 മില്യൺ ഡോളറിൻ്റെ (ഏകദേശം 330 കോടിയിലധികം രൂപ) ഭീമമായ തുക താൻ നിരസിച്ചതായി പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ ആക്ടിവിസ്റ്റുമായ ആഷ്‌ലി സെൻ്റ് ക്ലെയർ വെളിപ്പെടുത്തി. പണത്തേക്കാൾ ഉപരിയായി തൻ്റെ അന്തസ്സിനും മക്കളുടെ ഭാവിക്കും വേണ്ടിയാണ് മസ്ക് മുന്നോട്ടുവെച്ച രഹസ്യസ്വഭാവ കരാർ താൻ വേണ്ടെന്നുവെച്ചതെന്ന് ആഷ്‌ലി വ്യക്തമാക്കി.

പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൻ്റെ ടോക്ക് ഷോയിൽ നൽകിയ അഭിമുഖത്തിലാണ് 27-കാരിയായ ആഷ്‌ലി സെൻ്റ് ക്ലെയർ മസ്കിൻ്റെ വെൽത്ത് മാനേജർ ജാറെഡ് ബിർച്ചൽ വഴി തനിക്ക് ലഭിച്ച ഈ കോടികളുടെ ഓഫറിനെക്കുറിച്ച് തുറന്നുപറഞ്ഞത്. തുടക്കത്തിൽ വീട് വാങ്ങാനും മറ്റുമായി 15 മില്യൺ ഡോളറാണ് മസ്കിൻ്റെ പ്രതിനിധികൾ ഓഫർ ചെയ്തത്. പിന്നീട് അടുത്ത 20 വർഷത്തേക്ക് പ്രതിമാസം 1,0,000 ഡോളർ (ഒരു ലക്ഷം ഡോളർ) വീതം നൽകാമെന്ന നിബന്ധനയോടെ കരാർ തുക ഉയർത്തുകയായിരുന്നു. മൊത്തത്തിൽ ഏകദേശം 40 മില്യൺ ഡോളറിൻ്റെ പാക്കേജായിരുന്നു ഇത്.

മസ്കിനെക്കുറിച്ചോ അദ്ദേഹത്തിൻ്റെ ജീവനക്കാരെക്കുറിച്ചോ കമ്പനികളെക്കുറിച്ചോ യാതൊരുവിധ വിവരങ്ങളും ആജീവനാന്തം പുറത്തുപറയരുത് എന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ തൻ്റെ കുഞ്ഞ് ഒരു ‘രഹസ്യമായി’ വളരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, കോടികൾ വാങ്ങി മൗനം പാലിക്കുന്നതിനേക്കാൾ സത്യസന്ധതയോടെ ജീവിക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്നും ആഷ്‌ലി പറഞ്ഞു. “കോടികൾ വാങ്ങി ഒപ്പിടുന്നതിനേക്കാൾ എൻ്റെ കുട്ടികളെയുംകൂട്ടി ഒരു സാധാരണ അപ്പാർട്ട്മെൻ്റിലേക്ക് മാറാനാണ് ഞാൻ താല്പര്യപ്പെടുന്നത്,” ആഷ്‌ലി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

2023-ൽ എക്സ് പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട ഇലോൺ മസ്കും ആഷ്‌ലിയും പിന്നീട് അടുത്ത ബന്ധത്തിലാവുകയും 2024 സെപ്റ്റംബറിൽ ഇവർക്ക് ‘റോമുലസ്’ എന്ന് പേരുള്ള ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാൽ താൻ ഗർഭിണിയായതോടെ മസ്കിൻ്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി ആഷ്‌ലി ആരോപിക്കുന്നു. കുഞ്ഞിൻ്റെ പൂർണ്ണമായ നിയമപരമായ സംരക്ഷണത്തിനായി ആഷ്‌ലി കോടതിയെ സമീപിച്ചതോടെ ഇരുവരും തമ്മിലുള്ള തർക്കം പരസ്യമാകുകയായിരുന്നു. ലാബ് പരിശോധനയിലൂടെ മസ്ക് തന്നെയാണ് കുഞ്ഞിൻ്റെ പിതാവെന്ന് സ്ഥിരീകരിച്ചിരുന്നു. മസ്കിൻ്റെ നിബന്ധനകൾ നിരസിച്ചതിനെത്തുടർന്ന് തനിക്ക് ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങൾ അദ്ദേഹം വെട്ടിക്കുറച്ചതായും ആഷ്‌ലി ആരോപിച്ചിട്ടുണ്ട്.

Ashley throws away a contract worth 330 crores; reveals secret relationship with Musk and information about the child

More Stories from this section

family-dental
witywide