ലോകത്തെ ഞെട്ടിച്ച ബൈനാൻസിലെ ക്രിപ്റ്റോ കവർച്ച: അന്വേഷണം ഊർജിതമാക്കി യു.എസ് ഏജൻസികൾ; വടക്കൻ കൊറിയൻ ഹാക്കർമാരെന്ന് സംശയം

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാൻസിൽ നിന്ന് 60,000 കോടി രൂപ (6 ബില്യൺ ഡോളർ) മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി അമേരിക്കൻ അന്വേഷണ ഏജൻസികൾ. വെറും 20 മിനിറ്റുകൊണ്ടാണ് ഹാക്കർമാർ ഭീമമായ തുക മോഷ്ചിച്ചത്. സംഭവം പുറത്തുവന്നതിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബൈനാൻസ് വഴിയുള്ള എല്ലാ ഇടപാടുകളും തൽക്കാലം മരവിപ്പിച്ചു. ഉപഭോക്താക്കൾക്ക് നഷ്ടമായ പണം കമ്പനി തിരികെ നൽകുമെന്ന് ബൈനാൻസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വടക്കൻ കൊറിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രശസ്തമായ ‘ലാസറസ് ഗ്രൂപ്പ്’ ആണ് ഈ വൻ കവർച്ചയ്ക്ക് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ സീക്രട്ട് സർവീസ്, ട്രഷറി വകുപ്പ്, എഫ്.ബി.ഐ എന്നിവരുടെ ഉപരോധ പട്ടികയിലുള്ള ഹാക്കിങ് സംഘമാണ് ലാസറസ്. ഫ്രീസ് ചെയ്യാൻ സാധിക്കാത്ത സുരക്ഷിതമായ മറ്റ് ഡിജിറ്റൽ ആസ്തികളിലേക്ക് ഹാക്കർമാർ പണം മാറ്റിയതായാണ് പ്രാഥമിക നിഗമനം.

കവർച്ച ചെയ്ത തുക ഉത്തരകൊറിയ തങ്ങളുടെ ആണവായുധ പദ്ധതികൾക്കായി ഉപയോഗിച്ചേക്കാമെന്ന കടുത്ത ആശങ്ക സൈബർ-പ്രതിരോധ വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. അതേസമയം, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കവർച്ചയുടെ വാർത്ത പുറത്തുവന്നതോടെ ആഗോള ക്രിപ്റ്റോ വിപണിയിൽ വൻ ചലനങ്ങളുണ്ടാകുകയും മുൻനിര ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

Binance Crypto Heist: US Agencies Probe $6 Billion Hack Suspected to be Handiwork of North Korea

More Stories from this section

family-dental
witywide