ബിജെപി ദേശീയ തലത്തിൽ വമ്പൻ അഴിച്ചുപണി, കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി പുറത്ത്

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതിയ ദേശീയ സെക്രട്ടറിയായി ഉയർത്തിയപ്പോൾ, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി. നിലവിലെ ദേശീയ സെക്രട്ടറിയായ അനിൽ ആന്റണി സ്ഥാനത്ത് തുടരും. കേന്ദ്ര നേതാക്കളായ സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായും കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ ദേശീയ ട്രഷററായും നിയമിച്ചിട്ടുണ്ട്. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.

13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറിമാരുടെയും അടക്കം ഭാരവാഹി പട്ടികയാണ് ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും സംഘടനാ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് പാർട്ടിയിൽ നിർണായകമായ ഈ പുനഃസംഘടന നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ഭാരവാഹിത്വ മാറ്റം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

BJP National Leadership Reshuffle: K. Surendran Appointed National Secretary, AP Abdullakutty Dropped

Also Read

More Stories from this section

family-dental
witywide