ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ബെംഗളൂരു-അഹമ്മദാബാദ് വിമാനം അഞ്ച് മണിക്കൂർ വൈകി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി 7.30-ഓടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ശുചിമുറിയിൽ നിന്ന് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനത്തിൽ ബോംബുണ്ടെന്നും പറന്നുയരരുതെന്നും കടലാസിൽ എഴുതിയ നിലയിലായിരുന്നു സന്ദേശം.

സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ മുഴുവൻ ഉടനടി പുറത്തിറക്കി വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ബോംബ് സ്ക്വാഡും സുരക്ഷാ ഏജൻസികളും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം നിശ്ചിത സമയത്തിലും അഞ്ച് മണിക്കൂറോളം വൈകിയാണ് വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Bomb Threat on IndiGo Flight: Bengaluru-Ahmedabad Flight Delayed by 5 Hours

More Stories from this section

family-dental
witywide