
അങ്കമാലി: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി ജോയി (30)യാണ് മരിച്ചത്. ടോങ്കിൻ ഹൈവേ–മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്. റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 33-കാരനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൻമേരിയുടെ വേർപാട് പെർത്ത് മലയാളി സമൂഹത്തെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ഭർത്താവ് ശരത് ജോസ്, മകൾ ഹോളി ആൻ ശരത്ത്.
പൊതുദർശനത്തിൻ്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Car accident in Australia; Malayali woman dies tragically















