വീട്ടിൽ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടില്‍ തെളിവെടുപ്പ്

വയനാട്: വീട്ടിൽ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ തെളിവെടുപ്പ്. ആന്റോ അഗസ്റ്റിനെ നാളെ ഉച്ചയ്ക്ക് 12 വരെയാണ് എക്സൈസിന് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

വാഴവറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും ഏതു മാര്‍ഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്‌സൈസ് നല്‍കിയിരുന്നതെങ്കിലും 24 മണിക്കൂര്‍ കോടതി അനുവദിക്കുകയായിരുന്നു.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം നാളെ ഉച്ചക്ക് 12 ഓടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലില്‍ ഹാജരാക്കും. ചൊവ്വാഴ്ച ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

Case regarding the storage of excess alcohol at home: Evidence collection conducted with Anto Augustine at the Vazhavatta residence.

More Stories from this section

family-dental
witywide