
ബന്ധു നിയമന വിവാദത്തിൽ രാജി വെച്ച മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും ബന്ധുവുമായ ബെന്നി തോമസ് രാജിവെച്ച സ്ഥാനത്തേക്ക് ചന്ദ്രൻ തില്ലങ്കേരി എത്തുന്നു. കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി.
അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിൻ്റെ നിയമനത്തെ ന്യായികരിച്ചും രാജിയിൽ പ്രതികരിച്ചും മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി മന്ത്രി നൽകിയില്ല. തന്റെ വകുപ്പിൽ ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ ആവശ്യമായിരുന്നുവെന്നും ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും അതിനുണ്ടായിരുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Chandran Thillangeri appointed as Special Private Secretary; CM approves appointment of Minister Sunny Joseph as Private Secretary














