രത്തൻ ഖേൽക്കർ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഉത്തരവിറങ്ങി; സംസ്ഥാന ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. വിവിധ വകുപ്പുകളിലെ നിർണായക സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ. ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയായും ചുമതലയേൽക്കും.

കണ്ണൂർ കളക്ടറായിരുന്ന അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു. അതേസമയം, രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

More Stories from this section

family-dental
witywide