ചെർച്ചിക്കുട്ടി ചക്കാലയ്ക്കൽ ജേക്കബ് ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: കാലടി മാണിക്കമംഗലം വടുക്കുംചേരി കുടുംബാംഗവും ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയുമായ ചെർച്ചിക്കുട്ടി ചക്കാലയ്ക്കൽ ജേക്കബ് (100) ജൂലൈ 1ന് നിര്യാതയായി. പരേതനായ ചക്കാലയ്ക്കൽ ചാക്കു ജേക്കബിൻ്റെ ഭാര്യയാണ്. മുൻപ് മൂക്കന്നൂരിലും പിന്നീട് മേലൂരിലും താമസിച്ചിരുന്ന ഇവർ 1983-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

മക്കളും മരുമക്കളും: പരേതനായ വർഗീസ്, പരേതയായ സിസ്റ്റർ ഡെയ്സി, പരേതനായ ചാക്കുണ്ണി (ഭാര്യ-ത്രേസ്യാമ്മ ജേക്കബ്), ജോസഫ് ജേക്കബ് ( ഭാര്യ- ആനി), നിക്കോളാസ് ജേക്കബ് ( ഭാര്യ- തെരേസ), മേരി നടയിൽ (ഫ്ലോറിഡ) (ഭർത്താവ്- അഗസ്റ്റിൻ), ടെസി തോമസ്( ഭർത്താവ്- ആൻഡ്രൂ), ജോയ് ജേക്കബ് (ഭാര്യ- ആൻസി). 14 കൊച്ചുമക്കളുമുണ്ട്.

പൊതുദർശനം: ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (Colonial-Wojciechowski Funeral Home, Niles) നടക്കും.

സംസ്കാര ശുശ്രൂഷകൾ: ജൂലൈ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തുടർന്ന് രാവിലെ 10 മണിക്ക് ഷിക്കാഗോ മാർ തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷയും നടക്കും. സംസ്കാരം ഡെസ് പ്ലെയിൻസിലുള്ള ഓൾ സെയിന്റ്സ് സെമിത്തേരിയിൽ (All Saints Cemetery, Des Plaines).

More Stories from this section

family-dental
witywide