ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മത്സരം; ഉദ്വേഗഭരിതമായ ക്വാർട്ടർ ഫൈനലുകൾക്ക് തുടക്കം

ബെൻസൺവില്ല (ഷിക്കാഗോ): വടംവലി ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന നിമിഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. പൂൾ മത്സരങ്ങളിലെ അതിശക്തമായ ലീഗ് ഘട്ടം അതിജീവിച്ചെത്തിയ എട്ട് വമ്പൻ ടീമുകളാണ് ഇപ്പോൾ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിലെ ഇൻഡോർ കോർട്ടിൽ സെമി ഫൈനൽ യോഗ്യതയ്ക്കായി നേർക്കുനേർ ഏറ്റുമുട്ടുന്നത്.

നോക്കൗട്ട് നിയമപ്രകാരം തോൽക്കുന്ന ടീം അപ്പോൾ തന്നെ പുറത്താകും എന്നതിനാൽ ഓരോ വലിയും (Pull) ടീമുകൾക്ക് ജീവന്മരണ പോരാട്ടമാണ്. കാനഡ ഗ്ലാഡിയേറ്റേഴ്സ്, ന്യൂ സ്റ്റാർ ടെക്സസ്, ഹോക്സ് കാനഡ, അരീക്കര അച്ചായൻസ് ഷിക്കാഗോ, കോട്ടയം ബ്രദേഴ്സ് കാനഡ ബ്ല്യൂ, കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്, ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ് എ, തൊടുകൻസ് ന്യൂയോർക്ക് കിംഗ്സ് എന്നീ ടീമുകൾ തങ്ങളുടെ സർവ്വ അടവുകളും കളിതന്ത്രങ്ങളും പുറത്തെടുത്താണ് ആലപ്പുഴയിൽ നിന്നെത്തിച്ച തനത് വടംവലി കയറിൽ കരുത്തു കാട്ടുന്നത്. ഓരോ ഇഞ്ചിനും വേണ്ടിയുള്ള ഈ വടംവലി പോരാട്ടത്തിൽ കോർട്ടിന് ചുറ്റും കൂടിയിരിക്കുന്ന നൂറുകണക്കിന് മലയാളി ആരാധകരുടെ ആർപ്പുവിളികൾ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.

Chicago Social Club’s 12th International Tug of War Competition; Exciting Quarterfinals Begin

More Stories from this section

family-dental
witywide