ഷിക്കാഗോയിൽ ആവേശം വാനോളമുയരുന്നു; അന്താരാഷ്ട്ര വടംവലി മാമാങ്കത്തിൽ പകുതി പിന്നിട്ട് പൂൾ മത്സരങ്ങൾ

ബെൻസൺവില്ല (ഷിക്കാഗോ): പ്രവാസി മലയാളി ലോകം കാത്തിരുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മഹോത്സവത്തിൽ ആവേശപ്പോരാട്ടങ്ങൾ പകുതി ഘട്ടം പിന്നിടുന്നു. ബെൻസൺവില്ലിലെ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിനെ ഇളക്കിമറിച്ചുകൊണ്ട് ടൂർണമെന്റിലെ നിർണ്ണായകമായ പൂൾ മത്സരങ്ങളാണ് പകുതിയിലധികം പൂർത്തിയായിരിക്കുന്നത്. ഇതോടെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് ഏതൊക്കെ ടീമുകൾ കടക്കുമെന്ന നേടുമെന്ന കടുത്ത ഉദ്വേഗത്തിലാണ് കായികപ്രേമികൾ.

ആലപ്പുഴക്കയറിൽ കരുത്തുതെളിയിച്ച് വമ്പന്മാർ
കേരളത്തിന്റെ കയർ നാടായ ആലപ്പുഴയിൽ നിന്നും പ്രത്യേകം എത്തിച്ച ഗുണമേന്മയേറിയ കയറിലാണ് ഇത്തവണ കരുത്തന്മാർ മാറ്റുരയ്ക്കുന്നത്. വടംവലി ലോകത്തെ വമ്പന്മാരായ കാനഡ ഗ്ലാഡിയേറ്റേഴ്സ്, ന്യൂ സ്റ്റാർ ടെക്സസ് തുടങ്ങിയ 16 പ്രമുഖ ടീമുകൾ പൂൾ മത്സരങ്ങളിൽ തങ്ങളുടെ സർവ്വശക്തിയും കളിതന്ത്രങ്ങളും പുറത്തെടുത്തു കഴിഞ്ഞു. ഒരു ഇഞ്ച് കയറിനായി ഏഴംഗ സംഘങ്ങൾ ചുവടുറപ്പിച്ചു പോരാടുമ്പോൾ സ്റ്റേഡിയത്തിൽ കാണികളുടെ ആർപ്പുവിളികൾ അലയടിക്കുകയാണ്.

മൈക്കിൽ ആവേശം തീർത്ത് മൂവർസംഘം

കളിക്കളത്തിലെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് കമന്ററി ബോക്സിൽ സജി പുതൃക്കയിൽ, റോണാൾഡ് പൂക്കുമ്പേൽ, മലബാറിന്റെ മണ്ണിൽ നിന്നെത്തിയ സിജിൽ രാജു എന്നിവരടങ്ങുന്ന മൂവർസംഘത്തിന്റെ മാസ്മരിക ശബ്ദവിസ്മയം തുടരുകയാണ്. കഴിഞ്ഞ 12 വർഷത്തെ പാരമ്പര്യമുള്ള സജിയുടെയും റോണാൾഡിന്റെയും പ്രവാസക്കരുത്തും സിജിലിന്റെ നാടൻ ശൈലിയും ചേർന്നപ്പോൾ കാണികൾക്കും കളിക്കാർക്കും ഇത് വടംവലിയുടെ പൂരാനുഭവമായി മാറി.

ആകെ നിശ്ചയിച്ചിരിക്കുന്ന 56 കഠിനമേറിയ വലികളിൽ പകുതിയിലധികവും പൂർത്തിയായതോടെ ഇനി വരാനിരിക്കുന്ന സെമി പോരാട്ടങ്ങൾ കൂടുതൽ വാശിയേറിയതാകും. 11111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽക്ലബ്ബിന്റെ വടംവലി ടൂർണമെന്റ് അറിയപ്പെടുന്നത് തന്നെ. കഴിഞ്ഞ 12 വര്ഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും, ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ്ബ് മെമ്പർ കൂടിയായായ ജോയി നെടിയകാലായിലും കുടുംബവുമാണ്. വടംവലിക്ക് പ്രവാസി നാടുകളിൽ പ്രൊഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ഷിക്കാഗോയിൽ വടംവലി ടൂർണമെന്റ് നടത്തിവരുന്നത്. ഓസ്‌ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വടമാവലിയിൽ പങ്കുചേർന്നിട്ടുണ്ട്. ഇത്തവണയും നിരവധി അന്താരാഷ്‌ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

11,111 ഡോളറിന്റെ റെക്കോർഡ് ഒന്നാം സമ്മാന തുക ആര് സ്വന്തമാക്കുമെന്നറിയാൻ ലോകമെമ്പാടുമുള്ള മലയാളി ആരാധകർ കാത്തിരിക്കുകയാണ്.

The Chicago International Tug of War is halfway through the pool matches, with the giants moving on to knockout battles!

Also Read

More Stories from this section

family-dental
witywide