
ബെൻസൺവില്ല (ഷിക്കാഗോ): പ്രവാസി മലയാളി ലോകം നെഞ്ചേറ്റിയ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെൻ്റ് ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലേക്ക്. അത്യന്തം വാശിയേറിയ പ്രിലിമിനറി പൂൾ മത്സരങ്ങൾ അവസാനിച്ചതോടെ, കിരീടപ്രതീക്ഷയുമായി എത്തിയ 16 ടീമുകളിൽ നിന്ന് ഏറ്റവും മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനൽ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ഇനി ഒരു പിഴവ് പറ്റിയാൽ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്നതിനാൽ കോർട്ടിൽ ആവേശം കൊടുമുടിയിലാണ്.
ക്വാർട്ടർ ഫൈനലിലേക്ക് ചുവടുവയ്ക്കുന്നത് ഇവർ
കാനഡ ഗ്ലാഡിയേറ്റേഴ്സ്
ന്യൂ സ്റ്റാർ ടെക്സസ്
ഹോക്സ് കാനഡ
അരീക്കര അച്ചായൻസ് ഷിക്കാഗോ
കോട്ടയം ബ്രദേഴ്സ് കാനഡ ബ്ല്യൂ
കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്
ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ് എ
തൊടുകൻസ് ന്യൂയോർക്ക് കിംഗ്സ്
ആലപ്പുഴയിൽ നിന്ന് പ്രത്യേകം എത്തിച്ച തനത് കമ്പക്കയറിൽ കരുത്തിന്റെ വിസ്മയം തീർത്ത മുൻനിര ടീമുകൾ പൂൾ ഘട്ടത്തിലെ തങ്ങളുടെ ആധിപത്യം നിലനിർത്തിക്കൊണ്ടാണ് ക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഒരു ഇഞ്ച് മണ്ണ് പോലും വിട്ടുകൊടുക്കാതെ സെമി ഫൈനൽ ടിക്കറ്റിനായി ടീമുകൾ തന്ത്രങ്ങൾ മെനയുകയാണ്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Chicago Social Club’s 12th International Tug of War Tournament Pool Battles Conclude; Now on to the Quarterfinals















