
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളി കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ അത്യന്തം ഉദ്വേഗഭരിതമായ സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചു. വടംവലിയുടെ ലോകകപ്പ്, ആഗോള തലത്തിൽ തന്നെ മലയാളി വടവലി ടൂർണമെൻ്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെൻ്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ അന്താരാഷ്‌ട്ര വടംവലി മത്സരമാണ് ഷിക്കാഗോയുടെ മണ്ണിൽ ഇന്ന് ആവേശം നിറയ്ക്കുന്നത്. കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, കാനഡ ഗ്ലാഡിയേറ്റേഴ്സ് എന്നീ ടീമുകളാണ് ഫൈനലിലേക്ക് പടവെട്ടിയെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ( എലൈറ്റ് ഗെയിമിങ്, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ടോണി കിഴക്കേക്കുറ്റ് എന്നിവരാണ് സ്ഫോൺസർമാർ), നാലാം സമ്മാനമായി 1,111 ഡോളറും ചിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും. 5,6,7,8 സ്ഥാനങ്ങളിലുള്ളവർക്ക് 500 ഡോളർ സമ്മാനമായി നൽകും. ഇതിനു പുറമെ 5 മുതൽ പത്തുവരെ സ്ഥാനക്കാർക്കായും ഓരോ പൊസിഷനിലെയും മികച്ച വലിക്കാർക്കും , മികച്ച കോച്ചിനും സമ്മാനങ്ങൾ നൽകപ്പെടും. ഇരുപത്തി അയ്യായിരത്തിലധികം അമേരിക്കൻ ഡോളറാണ് ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലിയുടെ ഭാഗമായി സമ്മാനമായി നല്കപ്പെടുക.
കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്. 10 ടെൻ്റുകളിലായി നോർത്ത് ഇന്ത്യൻ, സൌത്ത് ഇന്ത്യൻ, കേരള ഭക്ഷണ വൈവിധ്യങ്ങളുമായി ഫൂഡ് ഫെസ്റ്റിവൽ ഒരിക്കിയിരിക്കുന്നത്.
Chicago International Tug of War Competition enters finals, Kottayam Brothers Canada and Canada Gladiators to lock horns, who will win the title?















