
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം നയിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കഗാന്ധി എംപിയെയും കയ്യേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു.
പാര്‍ലമെന്‍റ് അംഗങ്ങളെയും ഇന്ത്യ സഖ്യം നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണ്. അറസ്റ്റു കൊണ്ട് എല്ലാം അവസാനിച്ചെന്ന് ബി.ജെ.പി കരുതരുത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പോരാട്ടം തുടരും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന് ബി.ജെ.പിയോ അവരുടെ സര്‍ക്കാരോ കരുതരുത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോൺഗ്രസ് നയിക്കും, ‘ഇന്ത്യ’ ജയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.














