പൊടിപൊടിച്ച് യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ച; ജനവികാരം കണക്കിലെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ച പൊടിപൊടിക്കവേ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്‌വഴക്കം ഉണ്ട് അത് പാലിക്കണം. യുഡിഎഫിന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്നും ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കണ്ടാ എന്നാണ് ലീഗ് തീരുമാനം. ഫലം വന്നതിന് ശേഷം UDF ൽ തീരുമാനമെടുക്കും. മന്ത്രിസ്ഥാനങ്ങൾ ചോദിച്ച് വാങ്ങുന്ന രീതിയല്ല ലീഗിന്. കേരളത്തിൽ അപ്രഖ്യാപിത പവർ കട്ട് ഉണ്ടാകുന്നു. നേതൃയോഗത്തിൽ ഈ വിഷയം ചർച്ച ആയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിന് ശുഭപ്രതീക്ഷയുള്ള റിസൾട്ട് ആണ് വരുന്നതെന്നും യുഡിഎഫ് നല്ല വിജയം നേടും. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

Chief Ministerial discussion in UDF; PK Kunhalikutty should take public sentiments into account

More Stories from this section

family-dental
witywide