
ഓര്‍ലാന്റോ : 2026 ജൂലൈ 2731 തീയതികളില്‍ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള ഓറഞ്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ചര്‍ച്ച് ഓഫ് ഗോഡിന്റെ 80ാമത് ഇന്റര്‍നാഷണല്‍ ജനറല്‍ അസംബ്ലി നടക്കുന്നു. ഏഅ 26 എന്ന പേരില്‍ അറിയപ്പെടുന്ന ഈ സമ്മേളനത്തില്‍ 195 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദൈവസഭകളില്‍നിന്നുള്ള അരലക്ഷത്തോളം വരുന്ന പ്രതിനിധികളാണ് വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കുന്നത്.
ജൂലൈ 28ന് ഔദ്യോഗിക ബിസിനസ് സെഷനോടെ ആരംഭിച്ച് ഒരു ദശാബ്ദത്തിനിടെ ആദ്യമായി ജനറല്‍ അസംബ്ലിയിലേക്ക് തിരിച്ചെത്തുന്ന ടീന്‍ ടാലന്റ് മത്സരങ്ങളും (കൗമാര പ്രതിഭാ മത്സരങ്ങള്‍) പ്രത്യേക ആരാധനാ യോഗങ്ങള്‍, വിവിധ ശുശ്രൂഷാ സമ്മേളനങ്ങള്‍, യുവജന പരിപാടികള്‍, എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എല്ലാ ഷെഡ്യൂളുകളും ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് ഡിസൈപ്പിള്‍ഷിപ്പ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും.
1906ല്‍, വടക്കന്‍ കരോലിനയില്‍ മഞ്ഞുവീഴ്ചയുള്ള ഒരു ജനുവരി ദിനത്തില്‍, ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ അസംബ്ലിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി ഏകദേശം രണ്ട് ഡസന്‍ പ്രതിനിധികള്‍ ഒത്തുകൂടി ആരംഭിച്ച സംവിധാനം അമേരിക്കയുടെ വിവിധ സംസ്ഥാങ്ങളില്‍ നടന്നുവരുന്നു.
ജനറല്‍ ഓവര്‍സീയര്‍ തുടങ്ങി സഭകളുടെ സഭയുടെ ഉന്നതാധികാര സമിതിയുടെയും തെരഞ്ഞെടുപ്പുകളും നിയമനങ്ങള്‍ക്കും ഈ സമ്മേളനം സാക്ഷിയാകും. ജൂലൈ 31ന് ആരാധനയോടെ സമാപിക്കും.
Church of God World Summit to be held in Florida from July 27-31















