ഗ്യാനേഷ് രാജ്യത്തിന്റെ ഒന്നാംനമ്പർ ശത്രു, രാജിവെക്കുംവരെ പ്രക്ഷോഭം; നാളത്തെ സമരം ശിവാജി പാർക്കിൽത്തന്നെ, രാഷ്‌ട്രീയത്തിൽ ഇറങ്ങിയാൽ ഇഡിയും സിബിഐയും വേട്ടയാടുമെന്നും ദീപ്കെ

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന പ്രതിഷേധം മുംബൈയിലെ ശിവാജി പാർക്കിൽത്തന്നെ നടത്തുെമന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്യാനേഷ് കുമാർ ഈ രാജ്യത്തോട് വഞ്ചന കാട്ടിയ ഒന്നാംനമ്പർ ശത്രുവാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും സിജെപി മുഖ്യവക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു. എസ്‌ഐആർ നടപടികൾ പൂർണ്ണമായി മരവിപ്പിക്കണമെന്നും ഇവർ ശക്തമായി വാദിച്ചു.

ശിവാജി പാർക്കിൽ പ്രദേശവാസികൾ പ്രതിഷേധത്തെ എതിർക്കുന്നുവെന്ന വാദം തള്ളിയ അഭിജീത് ദിപ്കെ, മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അവിടെ റാലികൾ നടത്താമെങ്കിൽ തങ്ങൾക്കും അതിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. മുംബൈ പൊലീസ് ഇത് വരെ ആർക്കും നോട്ടീസ് നൽകിയിട്ടില്ലെന്നും മുംബൈയിലേത് മികച്ച പൊലീസ് സേനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിഷേധത്തിന് അധികൃതർ ഇതുവരെയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.

മുംബൈയിൽ ആരംഭിക്കുന്ന ‘സേവ് ഡെമോക്രസി മാർച്ച്’ ഉൾപ്പെടെയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളിൽ ദേശീയ പതാകയും ഗാന്ധി ചിത്രമുള്ള വസ്ത്രവും ധരിച്ച് എത്താനാണ് നിർദ്ദേശം. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ഗോവ, കർണാടക, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.

തങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അഭിജീത് ദീപ്കെ, പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നതും രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളുടെ വേട്ടയാടൽ ഉണ്ടാകുമെന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. കൂടാതെ സിജെപിയെ പിന്തുണയ്ക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്നും തങ്ങളുടെ ഫണ്ടിങ്ങിനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സിജെപി സമരപ്രഖ്യാപനവുമായി രംഗത്തെത്തിയത്. എസ്‌ഐആർ വിഷയം പിൻവലിക്കാൻ സുപ്രീംകോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ഇത്തരമൊരു സംവിധാനമുണ്ടെങ്കിൽ മോദിക്ക് അമേരിക്കയിൽ പോലും ജയിക്കാനാകുമെന്നും അവർ പരിഹസിച്ചു.

CJP Demands Election Commissioner Gyanesh Kumar’s Resignation, Protests to Begin at Shivaji Park

Also Read

More Stories from this section

family-dental
witywide