പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നത്. ഇപ്പോൾ അച്ഛൻ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഏഴ് കേസുകളിലായി ഏഴ് പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവില്‍ അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ മരണപ്പെട്ടു.
കുട്ടി ലൈംഗികപിഡനത്തിനിരയായതായി വൈദ്യപരിശോധനയിലും വ്യക്തമായിയിട്ടുണ്ട്. മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒരു കേസ് പെരുനാട് പൊലീസിന് കൈമാറും. ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം സഹപാഠികളോടാണ് കുട്ടി പറഞ്ഞത്. തുടർന്ന് ഇത് പിന്നീട് സിഡബ്ലിയുസി വഴി പൊലീസിൽ എത്തുകയായിരുന്നു.
Class 10 student sexually exploited in Pathanamthitta; seven accused, including her father.














