പിണറായിയുടെ ഡൽഹിയിലെ കസ്റ്റഡിയിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി സതീശൻ; ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിക്ക് അടിയന്തര നിർദേശം നൽകി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഡൽഹി പോലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയൻ കസ്റ്റഡിയിലുള്ള സാഹചര്യവും നിലവിലെ സ്ഥിതിഗതികളും അന്വേഷിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഡൽഹിയിലെ റെസിഡൻസ് കമ്മീഷണറുമായി അടിയന്തരമായി ബന്ധപ്പെടാനും വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലുള്ള പിണറായി വിജയനെ പോലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചാണ് പോലീസ് പെരുമാറിയതെന്നും ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് അവരെന്നും ഒപ്പമുള്ള ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കുകയുണ്ടായി. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

രാവിലെ പതിനൊന്ന് മണിയോടെ കേരള ഹൗസിൽ നിന്ന് മാർച്ചായി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് പിണറായി വിജയൻ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വിജു കൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, ആദർശ് സജി തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂറിന് ശേഷമാണ് ഇവരെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പോലീസ് പെരുമാറിയതെന്ന് നേതാക്കൾ പ്രതികരിച്ചു.

CM V.D. Satheesan Intervenes as Pinarayi Vijayan Detained by Delhi Police; Directs Chief Secretary to Take Action

Also Read

More Stories from this section

family-dental
witywide