ഗ്യാനേഷ് കുമാർ, നാളേയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ തെരുവിലിറങ്ങി പ്രതിഷേധം, അന്ത്യശാസനവുമായി കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നാളേയ്ക്കകം രാജിവെക്കാൻ തയാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ അന്ത്യശാസനം. സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയാണ് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ഈ അന്ത്യശാസനം മുന്നോട്ട് വെച്ചത്.

ഗ്യാനേഷ് കുമാർ പദവി ഒഴിയാൻ തയാറായില്ലെങ്കിൽ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്നും ആരംഭിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വൻ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ജന്തർമന്തർ മാതൃകയിലുള്ള ശക്തമായ ധർണ്ണകളും പ്രക്ഷോഭങ്ങളുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഉടൻ നിർത്തിവെക്കുക, പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (SIR) നടപടികൾ മരവിപ്പിച്ച് 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം റദ്ദാക്കുക എന്നിവയാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, സിജെപിയുടെ അന്ത്യശാസനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചിട്ടുണ്ട്. എസ്‌ഐആർ നടപടിക്രമങ്ങളിലെ വിവാദങ്ങൾ മുൻനിർത്തി ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഇൻഡി (INDI) സഖ്യം തയാറെടുക്കുന്നതായും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗം കൂടുതൽ വിയർക്കുമെന്നുറപ്പായി.

“Cockroach Janata Party issues ultimatum: If Gyanesh Kumar does not resign by tomorrow, street protests will begin on October 2.”

More Stories from this section

family-dental
witywide