തൃശ്ശൂർ: കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ച് കോൺഗ്രസ്. തൃശൂർ ജില്ലയിൽ യു.ഡി.എഫിന് മികച്ച വിജയമാകുമെന്ന് കോൺഗ്രസ് നേതൃത്വം. ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ യു.ഡി.എഫിന് വിജയവും മറ്റിടങ്ങളിൽ വിജയസാധ്യതയും കോൺഗ്രസ് വിലയിരുത്തി. ചാലക്കുടി, മണലൂർ, തൃശ്ശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ എന്നീ സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പവലോകനം പറയുന്നു.
ഇത്തവണ തിരഞ്ഞെടുപ്പിൽ സാധാരണയിൽക്കവിഞ്ഞ പ്രചാരണവും ആത്മവിശ്വാസവും നേതൃത്വത്തിലും അണികളിലും കാണാമായിരുന്നു. പ്രചാരണ രംഗത്തും പോളിങ്ങിലും ശക്തമായ ഭരണവിരുദ്ധവികാരം പ്രതിഫലിച്ചിട്ടുണ്ട്. അത് ജില്ലയൊന്നാകെ പ്രതിഫലിക്കുകയാണെങ്കിൽ എല്ലാ മണ്ഡലങ്ങളും യു.ഡി.എഫ്. തൂത്തുവാരുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
Congress confirms change of government; Sure win in seven seats in Thrissur, possibility of victory in other places














