എഫ്സിആർഎ നിയമഭേദഗതിയിൽ അമിത് ഷായെ കണ്ട് ആശങ്ക അറിയിച്ച് കത്തോലിക്കാ മെത്രാൻ സമിതി; കേന്ദ്രമന്ത്രി നുണപറഞ്ഞെന്ന് കെ സി വേണുഗോപാൽ

എഫ്സിആർഎ (FCRA) നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് കത്തോലിക്കാ മെത്രാൻ സമിതി (CBCI). ഡൽഹി കർത്തവ്യ ഭവനിലെ അമിത് ഷായുടെ ഓഫീസിൽ ഉച്ചയ്ക്ക് നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. ചട്ട ഭേദഗതിയിലും പുതിയ ബില്ലിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അമിത് ഷാ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായി സിബിസിഐ ഭാരവാഹികൾ അറിയിച്ചു. തങ്ങളുടെ ആശങ്കകൾ കേന്ദ്രമന്ത്രിയെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാണെന്നും അത് പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ അധ്യക്ഷൻ കർദിനാൾ ആന്റണി പൂല പ്രതികരിച്ചു.

2010-ൽ യുപിഎ ഭരണകാലത്ത് കൊണ്ടുവന്ന നിയമം ലഘൂകരിച്ചാണ് ഇപ്പോൾ പുതിയ ഭേദഗതികൾ കൊണ്ടുവരുന്നതെന്നാണ് അമിത് ഷാ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന ഈ നിയമത്തെക്കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമം ക്രൈസ്തവ സംഘടനകൾക്ക് എതിരാകാതിരിക്കാൻ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ഇടപെടണമെന്നും സിബിസിഐ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എഫ്സിആർഎ വിഷയത്തിൽ സിബിസിഐ നേതൃത്വത്തോട് അമിത് ഷാ നുണ പറയുകയാണ് ചെയ്തതെന്ന കടുത്ത വിമർശനവുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ രംഗത്തെത്തി. 2010-ലെ യുപിഎ സർക്കാരിന്റെ നിയമത്തിൽ പ്രതികാര നടപടികൾക്ക് നിർദ്ദേശമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ അമിത് ഷായെ വെല്ലുവിളിക്കുന്നതായി കെ സി വേണുഗോപാൽ എക്സിൽ (X) കുറിച്ചു. സിബിസിഐയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അമിത് ഷാ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Catholic Bishops’ Conference Meets Amit Shah Over FCRA Amendments; KC Venugopal Accuses Home Minister of Lying

More Stories from this section

family-dental
witywide