”ഇപ്പോൾ ട്രംപും നമ്മളെ കോപ്പിയടിക്കുന്നു”; ട്രംപിൻ്റെ 5000 ഡോളർ വാഗ്ദാനം കർണാടകയുടെ അനുകരണമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നുവെന്ന അവകാശവാദവുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വരാനിരിക്കുന്ന യു.എസ്. മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ധനസഹായ പദ്ധതി കർണാടകയുടെ മാതൃക പിന്തുടരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കം ലഭിച്ചാൽ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം കൈമാറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ മുൻനിർത്തിയായിരുന്നു ശിവകുമാറിന്റെ പരാമർശം. കർണാടക സർക്കാർ നടപ്പിലാക്കിയ നേരിട്ടുള്ള പണമിടപാട് പദ്ധതികളുടെ ആഗോള പതിപ്പാണ് ട്രംപ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവർ നേരത്തെ നമ്മുടെ പദ്ധതികൾ കോപ്പിയടിച്ചിരുന്നു. ഇപ്പോൾ ഇതാ ഡോണൾഡ് ട്രംപും നമ്മളെ കോപ്പിയടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്,” ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

കോൺഗ്രസ് സർക്കാരിന്റെ ഭരണഘടനാ മൂല്യങ്ങളും വികസന നയങ്ങളും ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ‘ഗൃഹലക്ഷ്മി’ ഉൾപ്പെടെയുള്ള ഗ്യാരന്റി പദ്ധതികൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ പ്രസ്താവന.

D.K. Shivakumar has claimed that the welfare schemes of the Congress government in Karnataka are garnering global attention

More Stories from this section

family-dental
witywide