എന്തിനാണ് ഇറാൻ യുദ്ധം, ജയത്തിന് പിന്നാലെ പ്രതികരണവുമായി ഡെമോക്രാറ്റ് നേതാവ്; റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികരണം

വാഷിംഗ്ടൺ: മിഡ്‌ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് പ്രധാന കാരണം ഇറാൻ യുദ്ധവും അതിനാൽ ഉണ്ടായ വിലക്കയറ്റവുമാണെന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെ ഡി ഫോർഡ്. ഇൻഡ്യാനയിലെ 5-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ പ്രതിനിധി വിക്ടോറിയ സ്പാർട്സിനെ അട്ടിമറിച്ചാണ് ഫോർഡ് വിജയം നേടിയത്. ഉപരാഷ്ട്രപതി ജെ ഡി വാൻസിന്‍റെ അഭിപ്രായത്തോട് താൻ യോജിക്കുന്നതായി സിഎൻഎൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പലചരക്ക് സാധനങ്ങളുടെയും പെട്രോളിന്‍റെയും വിലക്കയറ്റവും ഇറാനിലെ യുദ്ധവുമായുള്ള ബന്ധം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഫോർഡ് വ്യക്തമാക്കി. എന്തിനാണ് അമേരിക്ക ഇറാനുമായുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും, അവിടെ എന്ത് ലക്ഷ്യമാണ് ഉള്ളതെന്നുമുള്ള കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഈ ആശങ്കകൾ പരിഹരിക്കാൻ ജനുവരിയിൽ കോൺഗ്രസിലെത്തുമ്പോൾ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യുന്നതിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സി ഇതിനായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങൾ വരുമ്പോൾ പരിശോധിക്കുമെന്നും ഫോർഡ് വ്യക്തമാക്കി. എന്നാൽ രാജ്യത്തെ വിലക്കയറ്റം തടയുക, ആരോഗ്യ രംഗം മെച്ചപ്പെടുത്തുക എന്നിവയായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide