നിരവധി പരാതികൾ ലഭിക്കുന്നുണ്ട്, പക്ഷേ…; പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെ പിന്തുണച്ച് പ്രസിഡന്‍റ് ട്രംപ്; വിമർശനങ്ങൾ തള്ളി

വാഷിംഗ്ടൺ: പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെറ്റിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹെഗ്സെത്തിനെതിരെ തനിക്ക് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. എബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

മിഡ്‌ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഉപരാഷ്ട്രപതി ജെ ഡി വാൻസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുപോലും എതിർപ്പുകൾ ഉയരുന്നത്. ഹെഗ്സെത്തിനെതിരെ അടുത്ത ആഴ്ച ഇംപീച്ച്മെന്റ് വോട്ടെടുപ്പ് നടത്തുമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സി വ്യക്തമാക്കിയിട്ടുണ്ട്.

ഡെമോക്രാറ്റുകൾ കോൺഗ്രസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ജനുവരിക്ക് മുമ്പ് പുതിയ പ്രതിരോധ സെക്രട്ടറിയെ നിയമിക്കുന്നത് എളുപ്പമായിരിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചതായി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. എങ്കിലും നിലവിൽ ഹെഗ്സെത്തിനെ മാറ്റുന്നില്ലെന്ന നിലപാടിലാണ് പ്രസിഡന്‍റ്.

Also Read

More Stories from this section

family-dental
witywide