ഇസ്രയേലിൽ വമ്പൻ നീക്കം, ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്! പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടികൾ, നെതന്യാഹു യുഗം അവസാനിക്കുന്നു?

ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന് കടുത്ത ഭീഷണിയുയർത്തി യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിന് അറബ് പാർട്ടി സഖ്യം പിന്തുണ പ്രഖ്യാപിച്ചു. ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അറബ് പാർട്ടികൾ വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടത്തുന്ന ചർച്ചയ്ക്കിടെ ഐസൻകോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുമെന്നും അറബ് പാർട്ടി സഖ്യം വ്യക്തമാക്കി.

അറബ് പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ലഭിക്കുന്നതോടെ 120 അംഗ പാർലമെന്റിൽ 67 അംഗങ്ങളുടെ കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ഐസൻകോട്ടിന് സാധിക്കും. നിലവിലെ കാവൽ പ്രധാനമന്ത്രിയായ ബെന്യാമിൻ നെതന്യാഹുവിനെ പിന്നിലാക്കി പ്രധാനമന്ത്രി പദത്തിലെത്താൻ ഈ പിന്തുണ ഐസൻകോട്ടിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 19 സീറ്റുകളാണ് ഇസ്രയേൽ പാർലമെന്റിൽ അറബ് പാർട്ടികൾക്കുള്ളത്.

തിരഞ്ഞെടുപ്പിൽ നിലവിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. അതേസമയം യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റുകളും ലഭിച്ചു. അറബ് പാർട്ടികളുടെ 19 സീറ്റുകൾ കൂടി ലഭിക്കുന്നതോടെയാണ് യാഷർ പാർട്ടിക്ക് ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള വഴിതെളിയുന്നത്.

Setback for Netanyahu: Arab Parties Announce Support for Eisenkot as Prime Minister

More Stories from this section

family-dental
witywide