
വാഷിംഗ്ടൺ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ, പെൻ്റഗൺ പരസ്യപ്പെടുത്തിയതിനേക്കാൾ കൂടുതൽ യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിഷേധിച്ചു. വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ ” അസത്യം” ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ സംഘർഷത്തിൽ പെന്റഗണിന്റെ ഔദ്യോഗിക പബ്ലിക് ഡാറ്റാബേസിലുള്ളതിനേക്കാൾ നാല് മരണങ്ങൾ അധികമായി നടന്നിട്ടുണ്ടെന്നും, കുറഞ്ഞത് 22 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് അഞ്ച് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.
This is DISGUSTING and FAKE. A complete LIE.Shame on the Washington Post — they’re worse than Iranian state media.
— Pete Hegseth (@PeteHegseth) September 18, 2026
അതേസമയം, നിലവിൽ രേഖപ്പെടുത്താത്ത ഈ മരണങ്ങളെല്ലാം നേരിട്ട് യുദ്ധമുഖത്ത് സംഭവിച്ചതല്ലെന്നും, മറിച്ച് മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരുടേതാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ കണക്കാക്കുന്നതിലെ ഈ പൊരുത്തക്കേടുകളെക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Did the Pentagon cover up the deaths of US soldiers in the Iran conflict? Pete Hegseth dismisses the report.















