പശ്ചിമേഷ്യയിൽ യുഎസിന്‍റെ തന്ത്രപരമായ മാറ്റങ്ങൾ, സൗദി അറേബ്യയ്ക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നൽകാൻ അനുമതി; ഇസ്രയേലിന് ആശങ്ക

റിയാദ്: അമേരിക്ക നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ എഫ്-35 സൗദി അറേബ്യയ്ക്ക് വിൽക്കാനുള്ള ചരിത്രപ്രധാനമായ തീരുമാനത്തിന് ട്രംപ് ഭരണകൂടം അനുമതി നൽകി. 2,430 കോടി ഡോളർ (ഏകദേശം 24.3 ബില്യൺ ഡോളർ) മതിപ്പുവില വരുന്ന 48 എഫ്-35 വിമാനങ്ങളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളുമാണ് സൗദിക്ക് നൽകുന്നത്.

പശ്ചിമേഷ്യയിലെ സൈനിക ശക്തിസമവാക്യങ്ങളെ പൂർണ്ണമായും തിരുത്തിക്കുറിച്ചേക്കാവുന്ന നിർണ്ണായക നീക്കമാണിത്. നിലവിൽ എഫ്-15 വിമാനങ്ങൾ ഉപയോഗിക്കുന്ന സൗദി അറേബ്യ, ദീർഘകാലമായി എഫ്-35 സാങ്കേതികവിദ്യ സ്വന്തമാക്കാൻ ശ്രമിച്ചു വരികയായിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ പക്കൽ മാത്രമാണ് ഈ അഞ്ചാം തലമുറ പോർവിമാനങ്ങൾ ഉള്ളത്. കരാറിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പച്ചക്കൊടി ലഭിച്ചെങ്കിലും, യു.എസ് കോൺഗ്രസിന്റെ അന്തിമ അംഗീകാരം കൂടിയേ തീരൂ.

റിയാദും ബെയ്ജിംഗും തമ്മിലുള്ള ചൈനീസ് വിദേശകാര്യ-സൈനിക സഹകരണത്തിൽ ആശങ്കയുള്ള ചില അമേരിക്കൻ ജനപ്രതിനിധികൾ കരാറിനെതിരെ രംഗത്തെത്താൻ സാധ്യതയുണ്ട്. സൗദിക്കുള്ള വിമാന വിൽപന മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്നാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, ഇസ്രായേലിന് നൽകിയിട്ടുള്ള ‘ഗുണപരമായ സൈനിക മേൽക്കോയ്മ’ ഇല്ലാതാകുമോ എന്ന ആശങ്ക ഇസ്രായേൽ പ്രതിരോധ വൃത്തങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസ് അന്തിമ അനുമതി നൽകിയാൽ പോലും വിമാനങ്ങളുടെ യഥാർത്ഥ വിതരണത്തിന് ഇനിയും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.

More Stories from this section

family-dental
witywide