ട്രംപ് – നെതന്യാഹു ഫോൺ സംഭാഷണം കടുത്ത തർക്കത്തിൽ; ഇറാൻ യുദ്ധത്തിൻ്റെ ഭാവിയിൽ ഇരുനേതാക്കളും തമ്മിൽ ഭിന്നത?

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൻ്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാനുള്ള ട്രംപിൻ്റെ നീക്കമാണ് ഇസ്രയേൽ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. സിഎൻഎൻ, ദി വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇരുനേതാക്കളും തമ്മിലുള്ള കടുത്ത വാക്പോരിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്.

ഖത്തറിൻ്റെയും പാകിസ്താൻ്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച പുതിയ സമാധാന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇറാനുമായി ചർച്ച നടത്താനാണ് ഡോണൾഡ് ട്രംപ് താല്പര്യപ്പെടുന്നത്. എന്നാൽ, ഈ നീക്കത്തെ നെതന്യാഹു കടുത്ത ഭാഷയിൽ എതിർത്തു. ചർച്ചകൾക്ക് സമയം നൽകുന്നത് ഇറാന് തങ്ങളുടെ സൈനിക-ആണവ ശേഷി വീണ്ടെടുക്കാൻ സഹായകരമാകുമെന്നും, ഉടൻ തന്നെ ശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കണമെന്നുമാണ് ഇസ്രയേലിൻ്റെ നിലപാട്.

സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ട്രംപ് ആക്രമണങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടത്. ട്രംപിൻ്റെ ഈ നിലപാടറിഞ്ഞ് നെതന്യാഹു അത്യന്തം കുപിതനായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ട്രംപ് ഭിന്നതകൾ നിഷേധിച്ചു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും, എന്നാൽ ഇറാൻ വിഷയത്തിൽ നെതന്യാഹു “ഞാൻ പറയുന്നതുപോലെ ചെയ്യുമെന്നും” ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എങ്കിലും ഇറാൻ്റെ കാര്യത്തിൽ സ്ഥിതിഗതികൾ വളരെ നിർണ്ണായകമാണെന്നും, ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടികളിലേക്ക് മടങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

US media reports that the phone call between US President Donald Trump and Israeli Prime Minister Benjamin Netanyahu to discuss the future of the Iran war was extremely tense.

More Stories from this section

family-dental
witywide