ഡോണൾഡ് ട്രംപ് ജൂനിയറിൻ്റെ മുൻഭാര്യ വനേസ ട്രംപിന് സ്തനാർബുദം സ്ഥിരീകരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകനും വ്യവസായിയുമായ ഡോണൾഡ് ട്രംപ് ജൂനിയറിൻ്റെ മുൻഭാര്യ വനേസ ട്രംപിന് (48) സ്തനാർബുദം സ്ഥിരീകരിച്ചു. ബുധനാഴ്ച തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വനേസ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. രോഗനിർണ്ണയത്തെത്തുടർന്ന് ഈ ആഴ്ച ആദ്യം ഒരു ശസ്ത്രക്രിയയ്ക്ക് അവർ വിധേയയായിരുന്നു.

നിലവിൽ മികച്ച ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സാ പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് വനേസ വ്യക്തമാക്കി. തൻ്റെ അഞ്ച് മക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവും പിന്തുണയും ഈ കഠിനമായ സാഹചര്യത്തെ നേരിടാൻ തനിക്ക് കരുത്ത് നൽകുന്നുവെന്ന് മുൻ മോഡൽ കൂടിയായ വനേസ കുറിച്ചു.

രോഗമുക്തിയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ഈ സമയത്ത് കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഡോണാൾഡ് ട്രംപ് ജൂനിയറിൻ്റെ സഹോദരി ഇവാൻക ട്രംപ് ഉൾപ്പെടെ നിരവധി പ്രമുഖർ വനേസയ്ക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തി. 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2018-ലാണ് വനേസയും ഡോണൾഡ് ട്രംപ് ജൂനിയറും വിവാഹമോചിതരായത്.

Donald Trump Jr.’s ex-wife Vanessa Trump diagnosed with breast cancer

More Stories from this section

family-dental
witywide