നിതിന്‍ രാജിന്റെ മരണത്തിൽ മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഒന്നാം പ്രതി ഡോ. എം.കെ റാം ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞദിവസം റാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്. അതേസമയം, മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ നിതിന്‍ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരില്‍ അപമാനമൊ നടന്നതായി തെളിവില്ലെന്നായിരുന്നു തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ല.

ലോണ്‍ ആപ്പുകാരുടെ ഭീഷണിയും, പ്രിന്‍സിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടര്‍ന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിധിയില്‍ ഉള്ളത്. നിതിന്‍ രാജിനെ കൂട്ട വിചാരണ ചെയ്യുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറഞ്ഞാണ് തലശ്ശേരി കോടതി റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

Dr. M.K. Ram moves High Court for anticipatory bail in Nitin Raj’s death case

More Stories from this section

family-dental
witywide