പിടിവിടാതെ ഇഡി; മാസപ്പടി കേസിൽ വീണ്ടും റെയ്ഡ്, എട്ടിടങ്ങളിൽ മിന്നൽ പരിശോധന

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി പിടി മുറുക്കുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തുകയും വീണ ടിയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

ED relentless; fresh raids in the ‘monthly payout’ case, surprise inspections at eight locations.

More Stories from this section

family-dental
witywide