ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ്പ്: വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചുകൊന്ന് സ്വയംജീവനൊടുക്കി; ദൃശ്യങ്ങൾ ഫെയ്‌സ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തു

മനില: തെക്കൻ ഫിലിപ്പീൻസിലെ കത്തോലിക്കാ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം ആക്രമണം നടത്തിയ ഒൻപതാം ക്ലാസുകാരൻ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. സാംബോംഗ സിറ്റിയിലെ പ്രമുഖ വിദ്യാലയമായ അറ്റേനിയോ ഡി സാംബോംഗ യൂണിവേഴ്സിറ്റിയുടെ ഹൈസ്കൂൾ കാമ്പസിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.

കൈയിൽ മാരകായുധങ്ങളുമായി ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ വിദ്യാർത്ഥി ആദ്യം അധ്യാപകന് നേരെ വെടിയുതിർത്തെങ്കിലും ലക്ഷ്യം തെറ്റി. തുടർന്ന് മറ്റൊരു ക്ലാസ് മുറിയിലേക്ക് ഓടിക്കയറി അവിടെയുണ്ടായിരുന്ന വിദ്യാർത്ഥിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഈ വിദ്യാർത്ഥി മരണപ്പെട്ടു. തൊട്ടുപിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

ആക്രമണം നടത്തുമ്പോൾ കുട്ടി ബോഡി ക്യാമറ ധരിച്ചിരുന്നതായും ക്രൂരമായ ഈ ദൃശ്യങ്ങൾ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും സിറ്റി മേയർ ഖൈമർ അദാൻ ഒലാസോ അറിയിച്ചു. പിന്നീട് അധികൃതർ ഇടപെട്ട് ഈ സോഷ്യൽ മീഡിയ അക്കൗണ്ട് റദ്ദാക്കി. പ്രതിയുടെ പക്കൽ നിന്നും .45 കാലിബർ പിസ്റ്റളും ഒരു റൈഫിളും പോലീസ് കണ്ടെടുത്തു. കാമ്പസ് ഇപ്പോൾ പൂർണ്ണ സുരക്ഷിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കർശനമായ തോക്ക് നിയമങ്ങളുള്ള ഫിലിപ്പീൻസിൽ ഇത്തരം സ്കൂൾ വെടിവയ്പ്പുകൾ വളരെ അപൂർവ്വമാണ്. എന്നാൽ ഈ വർഷം ജൂണിൽ ടാക്ലോബാൻ നഗരത്തിലും സമാനമായ രീതിയിൽ മൂന്ന് വിദ്യാർത്ഥികൾ സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകളുടെയും സോഷ്യൽ മീഡിയയിലെ അക്രമാസക്തമായ ഉള്ളടക്കങ്ങളുടെയും സ്വാധീനമാണ് കുട്ടികളെ ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്നതെന്ന വിലയിരുത്തലിൽ രാജ്യത്ത് വലിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

School shooting in the Philippines: Student shoots classmate, kills himself; footage streamed live on Facebook

More Stories from this section

family-dental
witywide