കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി. അനധികൃത പണമിടപാടുകളില്‍ ടി വീണക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചത് ഈ കണ്ടെത്തലാണെന്നും കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉടനെന്നും ഇഡി വിശദീകരിച്ചു.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉയര്‍ത്തിയത്. വീണക്കെതിരെ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയെന്നും വീണ തന്റെ മകളായതിനാലാണ് ഈ അന്വേഷണമെല്ലാം നടക്കുന്നതെന്നും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇഡി വാര്‍ത്താക്കുറിപ്പിനെയും അതില്‍ തന്റെ പദവിയെകുറിച്ച് പരാമര്‍ശിച്ചതിനെയും പിണറായി വിമര്‍ശിച്ചു. തനിക്കോ തന്റെ മകള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകള്‍ ഇല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു
ED states that issuing a press release regarding the CMRL-Exalogic financial transaction case was a routine procedure.












