
വാര്‍ത്ത: ഫിന്നി രാജു ഹ്യൂസ്റ്റണ്‍
എഡ്മണ്ടണ്‍ (കാനഡ): കാനഡയിലെയും അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെയും പെന്തെക്കോസ്ത് വിശ്വാസികളുടെ വാര്‍ഷിക ആത്മീയ സംഗമമായ വെസ്റ്റേണ്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്റെ 36ാമത് സമ്മേളനം ജൂലൈ 16 മുതല്‍ 19 വരെ എഡ്മണ്ടണില്‍ നടക്കും.
‘ദി സീസണ്‍ ഓഫ് ഹാര്‍വെസ്റ്റ്’ (കൊയ്ത്തിന്റെ കാലം) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സഭയുടെ ദൗത്യം, സുവിശേഷ പ്രവര്‍ത്തനത്തിന്റെ പ്രസക്തി, സമകാലിക ആത്മീയസാമൂഹിക വെല്ലുവിളികള്‍ എന്നിവ പ്രമേയമാക്കി വിവിധ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ പാസ്റ്റര്‍ സാം വര്‍ഗീസ് നിര്‍വഹിക്കും. ബെംഗളൂരുവില്‍ നിന്നുള്ള പാസ്റ്റര്‍ ജോ തോമസ് മലയാളം സെഷനുകളിലും പാസ്റ്റര്‍ നിരുപ് അല്‍ഫോണ്‍സ് ഇംഗ്ലീഷ് സെഷനുകളിലും മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. സിസ്റ്റര്‍ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുവിശേഷ പ്രവര്‍ത്തകരും ദൈവദാസന്മാരും വിവിധ സെഷനുകളില്‍ സന്ദേശങ്ങള്‍ പങ്കുവെക്കും.
കാനഡയിലെ എഡ്മണ്ടണ്‍, കാല്‍ഗറി, വാന്‍കൂവര്‍ എന്നിവിടങ്ങളിലെയും അമേരിക്കയിലെ സിയാറ്റില്‍ മേഖലയിലെയും സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ജൂലൈ 16 മുതല്‍ 18 വരെ എഡ്മണ്ടണിലെ ലൈഫ് ചര്‍ച്ച് (4461 50 ടേൃലല േചണ, ഋറാീിീേി, അആ ഠ6ആ 2ദ1) വേദിയായും ജൂലൈ 19ന് 2104 156 ടേൃലല േടണ, ഋറാീിീേി, അആ ഠ6ണ 5ഒ1 എന്ന വിലാസത്തിലും സമ്മേളന പരിപാടികള്‍ നടക്കും. സമ്മേളനത്തിന്റെ മീഡിയ പാര്‍ട്ണറാണ് ഹാര്‍വെസ്റ്റ് ടി.വി.
ജൂലൈ 19ന് സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.
സെക്രട്ടറി ബ്രദര്‍ റോണി സൈമണ്‍ മാത്യൂസ്, ട്രഷറര്‍ ബ്രദര്‍ ജിജി ഫിലിപ്പ്, യൂത്ത് ഡയറക്ടര്‍ ബ്രദര്‍ ഗ്ലാഡ് വിന്‍ കോശി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ സാം വര്‍ഗീസ് (കോണ്‍ഫറന്‍സ് കണ്‍വീനര്‍)
ഫോണ്‍: +1 7809657104
Edmonton prepares for Western Pentecostal Conference













