പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ, സ്വീകരിച്ച് വിജയ്; മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു, 13,000 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലുൾപ്പെട്ട പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു. ഗതാഗതം, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, പെട്രോളിയം, ഗവേഷണം തുടങ്ങിയ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.

തമിഴ്നാടിന് ഇതൊരു ചരിത്രദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും വ്യക്തമായി അറിയാമെന്നും, പ്രധാനമന്ത്രി എന്ന നിലയിൽ ആ പരിഗണന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാർക്കൊപ്പവും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രി വിജയ്യോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവഴിച്ചാണ് 15 കിലോമീറ്റർ ദൈർഘ്യമുള്ള പൂനമല്ലി-വടപളനി മേൽപ്പാല പാത നിർമ്മിച്ചിരിക്കുന്നത്. 11 സ്റ്റേഷനുകളുള്ള ഈ പാതയിൽ ഡ്രൈവറില്ലാത്ത ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ഡബിൾ ഡെക്കർ ഘടനയുമുണ്ട്. ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ പൊതുജനങ്ങൾക്ക് സർവീസ് ലഭ്യമാകും. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടും മറ്റ് സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസുകൾ നടത്തുക.

എൻ.എച്ച് 744, എൻ.എച്ച് 744എ, എൻ.എച്ച് 83 എന്നീ ദേശീയപാതകളുടെ വികസനവും 750 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. നൂറു ദിവസം കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവർത്തിച്ചാൽ ജനങ്ങൾക്ക് വലിയ ഗുണം ലഭിക്കുമെന്നും, തമിഴ്നാടിന്റെ വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ വേണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

PM Narendra Modi in Chennai: Inaugurates Metro Phase 2, Dedicates Projects Worth ₹13,000 Crore

Also Read

More Stories from this section

family-dental
witywide