തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം

തൃശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിൽ വൻ സ്ഫോടനം. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയെങ്കിലും പരിക്കേറ്റ ഏഴോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന് പ്രദേശം പുകപടലങ്ങളാൽ നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസ്സമുണ്ടാക്കി. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ അപകടം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ സ്ഫോടനങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചു വരികയാണ്.

Explosion at Thrissur Pooram fireworks manufacturing unit; several injured

More Stories from this section

family-dental
witywide