
ജിനേഷ് തമ്പി
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഫ്രാങ്ക്ലിൻ സ്‌ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, ബോബി ജോൺ, മാത്യു വർഗീസ്, മാത്യു ജോഷ്വ, പ്രേംസി ജോൺ, ആഞ്ചലീന ജോഷ്വ, സിനി മാത്യു, ഐറിൻ പോൾ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ഇടവക വികാരി ഫാ.ഡോ.സി.കെ. രാജൻ കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.
ജോൺ താമരവേലിൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, കോൺഫറൻസിന്റെ ഉദ്ദേശ്യത്തെയും ദൗത്യത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്തു.
ഐറിൻ പോൾ ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ഭദ്രാസന കൗൺസിൽ അംഗം ബോബി ജോൺ കോൺഫറൻസിന് ലഭിക്കുന്ന ശക്തമായ പിന്തുണയെയും സമർപ്പണത്തെയും കുറിച്ച് സംസാരിച്ചു, കൂടാതെ ഭദ്രാസന കൗൺസിൽ കോൺഫറസിന് നൽകുന്ന പങ്കാളിത്തത്തിന്റെയും പിന്തുണയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
സ്പോൺസർഷിപ്പ് അവസരങ്ങളെയും ഭക്ഷണ ക്രമീകരണങ്ങളെയും കുറിച്ച് മാത്യു വർഗീസ് സംസാരിച്ചു.

കോൺഫറൻസ് രജിസ്ട്രേഷനെക്കുറിച്ചും മുൻ വർഷത്തെ അപേക്ഷിച്ചു രജിസ്‌ട്രേഷൻ നിരക്കുകളിലെ കുറവിനെ കുറിച്ചും ആഞ്ചലീന ജോഷ്വ പറഞ്ഞു,
പ്രേംസി ജോൺ റാഫിളിനെ കുറിച്ച് സംസാരിക്കുകയും, അംഗങ്ങളെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈതൻ കൂട്ടുമാത ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും, സ്പോൺസർഷിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.
മുൻ കോൺഫറൻസ് ട്രഷററായ മാത്യു ജോഷ്വ കോൺഫറൻസ് ടീമിനുമൊപ്പം സ്വന്തം ഇടവകയിൽ നടന്ന കിക്കോഫ് പ്രോഗ്രാമിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566















