അരുണാചൽ പ്രദേശിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും: നാല് മരണം, അഞ്ച് സൈനികരെ കാണാതായി

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് മിന്നൽപ്രളയവും ഉരുൾപൊട്ടലുമുണ്ടായി നാല് പേർ മരണപ്പെട്ടു. 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ പ്രളയജലത്തിൽ ഒഴുകിപ്പോയതിനെ തുടർന്ന് അഞ്ച് സൈനികരെ കാണാതായിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ്, പോലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി പുരോഗമിക്കുകയാണ്.

അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് – ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ഉരുൾപൊട്ടലിലാണ് നാല് സാധാരണക്കാർ മരിച്ചത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരണപ്പെട്ടത്. ഇതിൽ ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും പ്രാദേശിക പോലീസും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Flash Floods and Landslides in Arunachal Pradesh: 4 Dead, 5 Army Personnel Missing

More Stories from this section

family-dental
witywide