ഹോർമുസ് കടലിടുക്കിൽ വീണ്ടും ഡ്രോൺ ആക്രമണം; ഇറാനെതിരെ കടുത്ത നിലപാടുമായി ഖത്തർ

ഹോർമുസ് കടലിടുക്കിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി ഖത്തർ രംഗത്തെത്തി. ഹോർമുസിൽ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ഇന്ധന ടാങ്കറാണെന്ന് ഖത്തർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചെറിയ നേട്ടങ്ങൾക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കൾ നശിപ്പിക്കുന്ന നടപടി ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഹോർമുസിൽ വീണ്ടും ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി യുകെ ഏജൻസിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മേഖലയിൽ ഇറാന്റെ സാന്നിധ്യത്തെയും പങ്കിനെയും അവഗണിക്കാൻ കഴിയില്ലെന്ന മൃദു നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തർ എന്നതിനാൽ, ഇറാനെതിരെയുള്ള അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളിൽ പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ ആക്രമണത്തിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദി ഇറാൻ മാത്രമായിരിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഇതോടെ ഹോർമുസ് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Hormuz Strait Drone Attack: Qatar Slams Iran, Warns of Serious Consequences

More Stories from this section

family-dental
witywide