മുൻ ന്യൂയോർക്ക് മേയർ റൂഡി ഗ്യുലിയാനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ന്യൂയോർക്ക്: മുൻ ന്യൂയോർക്ക് സിറ്റി മേയറും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുൻ അഭിഭാഷകനുമായ റൂഡി ഗ്യുലിയാനിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ടെഡ് ഗുഡ്മാൻ അറിയിച്ചു.

ഗ്യുലിയാനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തെ ഏത് അസുഖത്തിനാണ് ചികിത്സിക്കുന്നതെന്നോ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നോ ഉള്ള വിവരങ്ങൾ വക്താവ് വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയുടെ മേയർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്യുലിയാനിയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ടെഡ് ഗുഡ്മാൻ അഭ്യർത്ഥിച്ചു .

“മേയർ റൂഡി ഗ്യുലിയാനി നിലവിൽ ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മാറ്റമില്ലാതെ തുടരുന്നു. തന്റെ ജീവിതത്തിലെ ഓരോ വെല്ലുവിളിയെയും അചഞ്ചലമായ കരുത്തോടെ നേരിട്ട പോരാളിയാണ് മേയർ ഗ്യുലിയാനി. ഇപ്പോൾ ഈ സാഹചര്യത്തോടും അദ്ദേഹം അതേ കരുത്തോടെ പോരാടുകയാണ്. ‘അമേരിക്കയുടെ മേയർ’ ആയ റൂഡി ഗ്യുലിയാനിക്ക് വേണ്ടി നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഗ്യുലിയാനിയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹം ഒരു യഥാർത്ഥ പോരാളിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 81 വയസ്സുകാരനായ ഗ്യുലിയാനി കഴിഞ്ഞ കുറച്ചു കാലമായി വിവിധ നിയമപോരാട്ടങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലുമായിരുന്നു. 1994 മുതൽ 2001 വരെയാണ് ഗ്യുലിയാനി ന്യൂയോർക്ക് സിറ്റി മേയറായി സേവനമനുഷ്ഠിച്ചത്.

Former New York Mayor Rudy Giuliani hospitalized in critical condition

More Stories from this section

family-dental
witywide