സൈന്യത്തെ കരുത്തരാക്കുന്നു; യുദ്ധവിമാനങ്ങൾ വാങ്ങാൻ ബില്യൺ ഡോളർ കരാർ അംഗീകരിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം

അമേരിക്കൻ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് എന്നിവയിൽ നിന്ന് F-35 ലൈറ്റ്നിംഗ് II, F-15IA വിമാനങ്ങളടങ്ങിയ രണ്ട് പുതിയ യുദ്ധ സ്ക്വാഡ്രണുകൾ സ്വന്തമാക്കാനുള്ള പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ബില്യൺ ഡോളറുകൾ മൂല്യം വരുന്ന കരാർ പ്രകാരം 2026 മുതൽ ആരംഭിച്ച് 2030-കളുടെ തുടക്കവും മദ്ധ്യകാലവും വരെ നീളുമെന്നാണ് റിപ്പോർട്ടുകൾ. ഈ കരാർ ഇസ്രായേലിന്റെ സൈനിക ശേഷി വർധിപ്പിക്കാനും “അടുത്ത ദശാബ്ദത്തിൽ സുരക്ഷാ വെല്ലുവിളികൾ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും” ലക്ഷ്യമിട്ട് 350 ബില്യൺ ഷേക്കൽ (119 ബില്യൺ ഡോളർ) പദ്ധതിയുടെ ഭാഗമായാണ് അംഗീകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കരാർ പ്രകാരം, ഇസ്രായേൽ നാലാമത്തെ F-35 സ്ക്വാഡ്രണും രണ്ടാമത്തെ F-15IA സ്ക്വാഡ്രണും സ്വന്തമാക്കും. ഈ പുതിയ വിമാനങ്ങൾ ദീർഘകാല സൈനിക വികസനത്തിന്റെ അടിസ്ഥാന ഘടകമാകുകയും പ്രാദേശിക ഭീഷണികളെ നേരിടാനും വ്യോമ ആധിപത്യം നിലനിർത്താനും സഹായിക്കുകയും ചെയ്യും. “യുദ്ധകാല ആവശ്യങ്ങൾക്കൊപ്പം, അടുത്ത പത്ത് വർഷത്തിനും അതിന് അപ്പുറം ഐഡിഎഫ് (ഇസ്രായേൽ പ്രതിരോധ സേന) സൈനിക മേൽക്കോയ്മ ഉറപ്പാക്കാൻ ഇപ്പോൾ തന്നെ നടപടിയെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്,” എന്ന് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ അമീർ ബാരം പറഞ്ഞു.

ഇറാനുമായുള്ള പുതിയ യുദ്ധം അമേരിക്ക- ഇസ്രായേൽ തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യവും ആധുനിക വ്യോമശക്തിയുടെ അനിവാര്യതയും” കൂടുതൽ വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള സംഘർഷം ദേശീയ സുരക്ഷയിൽ വ്യോമസേനയുടെ നിർണായക പങ്ക് തെളിയിച്ചുവെന്നും ആ ക്യാമ്പെയ്‌നിൽ നിന്നുള്ള പാഠങ്ങൾ നമ്മെ സൈനിക ശേഷി വർധനവിൽ തുടരാൻ നിർബന്ധിതരാക്കുന്നുവെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. പുതിയ വിമാനങ്ങൾ സ്വയം പ്രവർത്തിക്കുന്ന പറക്കൽ സാങ്കേതികവിദ്യ, പുതിയ തലമുറ പ്രതിരോധ സംവിധാനങ്ങൾ, കൂടുതൽ പ്രവർത്തന പരിധി എന്നിവയിലൂടെ വലിയ സാങ്കേതിക മുന്നേറ്റം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാല പദ്ധതിയിൽ ഏകദേശം 100 F-35 വിമാനങ്ങൾ, 100-ലധികം നവീകരിച്ച F-16 വിമാനങ്ങൾ, കുറഞ്ഞത് 50 F-15IA യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടും. പ്രവർത്തനക്ഷമമെങ്കിൽ ചില പഴയ F-15 വിമാനങ്ങളും സേവനത്തിൽ തുടരാം. നിലവിൽ ഏകദേശം 50 F-35 വിമാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. ആദ്യമായി 25 വിമാനങ്ങളിൽ നിന്ന് 50 ആയി വികസിപ്പിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായിരുന്നു ഇവ. ഇപ്പോൾ ഇസ്രായേൽ ഏകദേശം 50 F-35 വിമാനങ്ങൾ ഉപയോഗത്തിലുണ്ട്. 2023-ൽ 25 അധിക വിമാനങ്ങൾക്കായും കരാർ ഒപ്പുവെച്ചിട്ടുണ്ട്. 2025 തുടക്കത്തോടെ F-35 വിമാനങ്ങൾ 15,000 മണിക്കൂറിലധികം യുദ്ധപരമായ പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

Strengthening the military; Israel’s Defense Ministry approves billion-dollar deal to buy fighter jets

More Stories from this section

family-dental
witywide