മലപ്പുറത്ത് ദുരന്തം വിതച്ച് ഇടിമിന്നൽ, വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ 4 വിദ്യാർത്ഥികൾ മിന്നലേറ്റ് മരിച്ചു, 3 പേർക്ക് പരിക്ക്

മലപ്പുറം മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണമായി മരണപ്പെട്ടു. വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ ഏഴ് അംഗ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. റഹീസ് (20), ഫഹദ് (19), വഹാസ് (18), സിയാദ് (18) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

പന്തല്ലൂരിലെ വ്യൂ പോയിന്റിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥികൾക്ക് മിന്നലേറ്റത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ട് പേർ ആശുപത്രിയിലെത്തുന്നതിന് മുൻപേ മരണപ്പെട്ടിരുന്നു. സാധാരണയായി നിരവധി ആളുകൾ എത്തുന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.

Four Students Struck Dead by Lightning in Malappuram

More Stories from this section

family-dental
witywide