മഴ കനക്കുന്നു! സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. പുറത്തെ ശുചിമുറിയിലേക്ക് വീട്ടിൽ നിന്ന് കുളിക്കാനായി പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Heavy rains! Yellow alert in 10 districts of the state, elderly man dies after being struck by lightning in Alappuzha

More Stories from this section

family-dental
witywide