ഹണിട്രാപ്പ് തട്ടിപ്പിലൂടെ തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയും വ്യവസായിയുമായ വിജയകുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.
അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയും മൂന്ന് യുവാക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തു എന്നാണ് പരാതി നൽകിയിരിക്കുന്നത്. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
Honey-trap scam: Complaint filed alleging extortion of around ₹5 crore from a businessman in Thiruvananthapuram.













