അന്തരിച്ച യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകൻ ചാർളി കിർക്കിന്റെ 33-ാം ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ഭാര്യ എറിക്ക കിർക്ക്. ചാർളിയുടെ ജീവിതവും ഇരുവരും പങ്കിട്ട നിമിഷങ്ങളും ഉൾപ്പെടുത്തിയ വിഡിയോയും എറിക്ക എക്സിൽ പങ്കുവച്ചു.
‘നിന്റെ ജീവിതത്തിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. നിന്റെ ഭാര്യയായി ആഴത്തിലുള്ള സ്നേഹം അനുഭവിക്കാൻ അവസരം നൽകിയതിനും നന്ദി. ജന്മദിനാശംസകൾ, പ്രിയപ്പെട്ടവനേ’ എന്നായിരുന്നു എറിക്കയുടെ കുറിപ്പ്. സ്വർഗത്തിൽ ചാർളി ഇഷ്ടപ്പെട്ട മിന്റ് ചോക്ലേറ്റ് ചിപ്പ് ഐസ്ക്രീം ധാരാളമായി കഴിക്കുന്നുണ്ടാകുമെന്നും അവർ തമാശയായി കുറിച്ചു.
31 കാരനായ ചാർളി കിർക്ക് 2025 സെപ്റ്റംബർ 10ന് യൂട്ടാ വാലി സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും പാരമ്പര്യം നിലനിർത്തുമെന്നും എറിക്ക പ്രഖ്യാപിച്ചിരുന്നു. ടേണിങ് പോയിന്റ് യുഎസ്എയുടെ ക്യാംപസ് പര്യടനം തുടരുമെന്നും ചാർളിയുടെ ആശയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്നും അവർ വ്യക്തമാക്കി.
‘I’ll forever celebrate you’: Erika Kirk pens emotional tribute to late husband Charlie Kirk on his birthday – video













