സുപ്രധാന ഉത്തരവുമായി ഇറാൻ പരമോന്നത നേതാവ്, കൊല്ലപ്പെട്ട സേനാ മേധാവികൾക്ക് പകരക്കാരെ നിയമിച്ചു, അമേരിക്കയുമായുള്ള യുദ്ധം കനക്കുമോ?

അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങളിൽ സേനാ മേധാവികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി), ബസിജ് അർദ്ധസൈനിക വിഭാഗം എന്നിവയിൽ നിർണായക നിയമനങ്ങൾ നടത്തി പരമോന്നത നേതാവ് മുജ്തബ ഖമനെയി. പുതിയ ചുമതലകളിലേക്ക് ആറ് മുതിർന്ന സൈനിക മേധാവികളെ നിയമിച്ച് ഉത്തരവിറക്കിയതായി സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് കൂടിയായ അദ്ദേഹം അറിയിച്ചു. ടെലഗ്രാമിലൂടെ പുറത്തുവിട്ട ഔദ്യോഗിക ഉത്തരവുകളിലൂടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ പ്രഖ്യാപനം വന്നത്.

ഇറാൻ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദുള്ളാഹിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കിയോമാർസ് ഹൈദരിയാണ് ഡെപ്യൂട്ടി ചീഫ്. ഐആർജിസിയുടെ പരമോന്നത കമാൻഡർ-ഇൻ-ചീഫായി മേജർ ജനറൽ പദവിയോടെ അഹമ്മദ് വാഹിദിയെ ഔദ്യോഗികമായി നിയമിച്ചപ്പോൾ, മൊസ്തഫ ഇസാദിയാണ് പുതിയ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ്.

ഐആർജിസി നാവികസേനാ മേധാവിയായി റിയർ അഡ്മിറൽ അലി ഒസ്മായിയെയും, രാജ്യത്തെ പ്രമുഖ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ തലവനായി മുൻ ഐആർജിസി ഇന്റലിജൻസ് മേധാവി ഹുസൈൻ തയേബിനെയും ചുമതലപ്പെടുത്തി. നിലവിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഭദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇറാൻ ഈ നിർണായക അഴിച്ചുപണി നടത്തിയത്.

Iran Supreme Leader Mojtaba Khamenei appoints new military commanders following US-Israel strikes

More Stories from this section

family-dental
witywide